World
HomeNews

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു

14 Apr 20261 മിനിറ്റ് വായന
യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു


യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യുഎഇയിലെ സ്കൂളുകൾ തുറക്കുന്നു. ഈ ആഴ്ചയോടെ മുഴുവൻ സ്‌കൂളുകളും തുറക്കുമെന്നാണ് സൂചന. സർക്കാർ, വാണിജ്യ കെട്ടിടങ്ങളിൽ ഉള്ള സ്കൂളുകൾ അടുത്ത ദിവസങ്ങളിൽ തുറക്കും. നാളെ ചേരുന്ന വിദ്യാഭ്യാസമന്ത്രാലയത്തിന്റെ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം. മാർച്ച്‌ 28 മുതൽ യുഎഇയിൽ ഓൺലൈൻ ആയാണ് ക്ലാസുകൾ നടക്കുന്നത്.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്ക് പകരം സംവിധാനമായിരിക്കും കൊണ്ടുവരിക. എസ് എസ് എൽ സി വിദ്യാർഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്കും പ്ലസ് ടു വിദ്യാർഥികളുടെ പ്ലസ് വൺ പരീക്ഷാ മാർക്കായിരിക്കും നോക്കുക. കൂടാതെ പ്ലസ് ടുക്കാർക്ക് ബോണസ് മാർക്കും നൽകും. മാർക്ക് പരിഗണിച്ചുകൊണ്ട് സർട്ടിഫിക്കറ്റ് നൽകും. ഇനി കൃത്യസമയത്ത് പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തലിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

അതേസമയം, ഇറാനെതിരെയുള്ള യുഎസ് – ഇസ്രായേൽ നീക്കങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ നടപടിയും ദശകങ്ങളായി മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്ഥിരത തകർത്തിരിക്കുകയാണ്. ഇറാന്റെ തുറമുഖങ്ങൾ തടയാനുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനം സ്ഥിതിഗതികൾ വഷളാക്കുമെന്ന് യു എസിന്റെ സഖ്യകക്ഷിയായ സൗദി അറേബ്യ ഭയപ്പെടുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക