World
HomeNews

പശ്‌ചിമേഷ്യൻ സംഘർഷം; ഗൾഫിലെ പ്ളസ് ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ

15 Mar 20261 മിനിറ്റ് വായന
പശ്‌ചിമേഷ്യൻ സംഘർഷം; ഗൾഫിലെ പ്ളസ് ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ


ന്യൂഡെൽഹി: പശ്‌ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള 12ആം ക്ളാസ് പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കി. ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മാർച്ച് 16 മുതൽ ഏപ്രിൽ പത്തുവരെ പശ്‌ചിമേഷ്യയിലെ വിവിധ ഭാഗങ്ങളിൽ നടത്താൻ നിശ്‌ചയിച്ച പ്ളസ് ടു ക്ളാസിലെ എല്ലാ പരീക്ഷയും റദ്ദാക്കി.

പരീക്ഷാഫലം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പിന്നീട് അറിയിക്കും. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയാണ് പത്താം ക്ളാസിലെ ബോർഡ് പരീക്ഷകൾ നടത്താൻ നിശ്‌ചയിചിരുന്നത്. പത്താം ക്ളാസിൽ നേരത്തെ നടത്താൻ നിശ്‌ചയിച്ച് മാറ്റിവെച്ച പരീക്ഷകൾ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, പരീക്ഷാഫലം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സിബിഎസ്ഇ പിന്നീട് അറിയിക്കും. സ്‌കൂളിൽ നിന്നും നൽകുന്ന ഇന്റേണൽ മാർക്കുകൾ, ഇതുവരെ നടത്തിയ യുണിറ്റ് ടെസ്‌റ്റുകളുടെ ഫലം, പ്രോജക്‌ട് മാർക്കുകൾ, വിദ്യാർഥിയുടെ അക്കാദമിക് പ്രകടനം ഇവയൊക്കെ കണക്കിലെടുത്താവും ഫലം നിർണയിക്കുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക