World
50 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തകര്‍ന്നു വീണു; എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്
24 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മേസ്കോ: റഷ്യയില്‍ 50 യാത്രക്കാരുമായി പോയി സിഗ്നല്‍ നഷ്ടപ്പെട്ട യാത്ര വിമാനം തകർന്നു വീണു. മുഴുവൻ യാത്രക്കാരും മരിച്ചതായാണ് റിപ്പോർട്ടുകള്‍.
കിഴക്കൻ അമുർ മേഖലയിലൂടെ പറക്കുകയായിരുന്ന An-24 എന്ന യാത്രാ വിമാനവുമാണ് തകർന്നു വീണത്.
സൈബീരിയ ആസ്ഥാനമായുള്ള അങ്കാര എയർലൈൻ ചൈനയുടെ അതിർത്തിയിലുള്ള അമുർ മേഖലയിലെ ഒരു പട്ടണമായ ടിൻഡയ്ക്ക് സമീപത്തുവച്ച് റഡാർ സ്‌ക്രീനുകളില്‍ നിന്ന് അപ്രതീക്ഷിതമാവുകയായിരുന്നു.
പ്രാഥമിക വിവരമനുസരിച്ച് അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പെടെ 50 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയില്‍ ലാൻഡ് ചെയ്യുന്നതിനിടെ ക്രൂവിനുണ്ടായ പിഴവാണ് അപകടത്തിന് പിന്നിലെ കാരണമെന്നാണ് വിവരം.





