World
HomeNews

പെരുന്നാളിന് നാട്ടില്‍ വരാനുള്ള പ്രവാസികളെ മോഹങ്ങൾക്ക് തിരച്ചടി; വിമാനടിക്കറ്റ് നിരക്ക് വീണ്ടും ഉയർന്നു

4 Jun 20251 മിനിറ്റ് വായന
പെരുന്നാളിന് നാട്ടില്‍ വരാനുള്ള പ്രവാസികളെ മോഹങ്ങൾക്ക് തിരച്ചടി; വിമാനടിക്കറ്റ് നിരക്ക് വീണ്ടും ഉയർന്നു

 

 നാട്ടില്‍ ബലിപെരുന്നാള്‍ ആഘോഷിക്കാനുള്ള പ്രവാസികളുടെ ആഗ്രഹത്തിന് തിരിച്ചടിയായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. നാലിരട്ടി വരെയാണ് പെരുന്നാള്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതോടെ നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള മോഹം പലരും ഉപേക്ഷിച്ച മട്ടാണ്. കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാമെന്നു വെച്ചാല്‍ തന്നെയും മടക്കയാത്രക്കുള്ള ടിക്കറ്റെടുക്കാന്‍ വായ്പ എടുക്കേണ്ട സ്ഥിതിയാണ്. ഗള്‍ഫിലെ വേനല്‍ അവധിക്കാലമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ടിക്കറ്റു നിരക്ക് ഉയരും. ഇതാണ് പ്രവാസി മലയാളികളെ വലച്ചിരിക്കുന്നത്.



ദുല്‍ഹിജ്ജ മാസപ്പിറ കണ്ടതോടെ വിമാനടിക്കറ്റു നിരക്കില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ മാസം 6നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍. യുഎഇയില്‍ നാലു ദിവസവും മറ്റു ചില ഗള്‍ഫ് രാജ്യങ്ങളില്‍ ആറു ദിവസം വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധിയോട് ഏതാനും ദിവസങ്ങളോ ആഴ്ചകളോ അവധിയെടുത്ത് നാട്ടില്‍ പോകാമെന്നു കരുതിയ പ്രവാസികളാണ് വിമാനക്കമ്പനികളുടെ കൊള്ളയില്‍ ബുദ്ധിമുട്ടിലായത്

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഈ മാസം നാലിന് ദുബൈയില്‍ നിന്ന് കൊച്ചിയില്‍ പോയി പത്തിന് തിരിച്ചെത്തണമെങ്കില്‍ വിവിധ കമ്പനികളുടെ വിമാനങ്ങളില്‍ ഒരാള്‍ക്ക് ശരാശരി 42,000 രൂപയാണ് ടിക്കറ്റു നിരക്ക്. അതായത് ഒരു അഞ്ചംഗം കുടുംബത്തിന് ഇത്തരത്തില്‍ കേരളത്തില്‍ വന്ന് മടങ്ങണമെങ്കില്‍ രണ്ടു ലക്ഷത്തിലധികം രൂപയകും.

ഈ മാസം എട്ടു വരെ കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്ക് പൊള്ളുന്ന വിലയാണ് വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

യുഎഇയിലെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിക്ക് ഈ മാസം 26ന് അടക്കുന്നതിനാല്‍ ടിക്കറ്റു നിരക്ക് ഇനിയും വര്‍ധിച്ചേക്കും. അതിനാല്‍ തന്നെ ഉയര്‍ന്ന നിരക്കില്‍ നിന്നും രക്ഷനോടാനായി ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികളും കുടുംബവും നേരത്തേ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പരീക്ഷ ഒഴിവാക്കാന്‍ മാര്‍ഗമില്ലാത്താതിനാല്‍ ഉയര്‍ന്ന നിരക്ക് നല്‍കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക