World
HomeNews

മെറ്റയുടെ പരസ്യങ്ങൾ നിർമിക്കാൻ ഇനി എ ഐ ടൂളുകൾ ; മാറ്റം അടുത്ത വർഷം മുതൽ

4 Jun 20251 മിനിറ്റ് വായന
മെറ്റയുടെ പരസ്യങ്ങൾ നിർമിക്കാൻ ഇനി എ ഐ ടൂളുകൾ ; മാറ്റം അടുത്ത വർഷം മുതൽ

 

എ ഐ ടൂളുകളിലൂടെ പരസ്യം പിടിക്കാനൊരുങ്ങി മെറ്റ. അടുത്ത വർഷത്തോടെ പരസ്യ വിതരണ സോഫ്റ്റ്‌വേയറുകൾ കൈകാര്യം ചെയ്യാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ രംഗത്തിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ മാറ്റം വരുന്നതോടെ പരസ്യങ്ങളുടെ പതിപ്പുകൾ നിർദ്ദേശിക്കുക ,വീഡിയോ പരസ്യങ്ങളിൽ മാറ്റം വരുത്തുക,ചിത്രങ്ങളുടെ ക്രമീകരണം എന്നിവയെല്ലാം കൈകാര്യം ചെയ്യുക എ ഐ ആകും.

പരസ്യങ്ങൾ വിതരണം ചെയ്യുന്ന ലൊക്കേഷൻ അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരാനും എ ഐക്ക് സാധിക്കും.ആഗോളതലത്തിൽ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന് 300 കോടിയിലേറെ ഉപഭോക്താക്കളാണ് ഉള്ളത്. പുതിയ എ ഐ ടൂളുകൾ വരുന്നതോടെ മീഡിയ പ്ലാനിംഗ് ,പരസ്യ നിർമാണം എന്നിവ കുറച്ചു കോടി എളുപ്പമാകും. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ തീരുമാനം പരസ്യ മേഖലയിലുള്ളവർക്ക് കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ചെറിയ ബജറ്റിലുള്ള പരസ്യ കമ്പനികൾക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് മെറ്റയുടെ വിശദീകരണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക