World
കെനിയയിലെ ബസ് അപകടം; മരിച്ചവരിൽ അഞ്ച് പേർ മലയാളികൾ
11 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കെനിയയിൽ ബസ് അപകടത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികൾ.
ഗീത ഷോജി ഹോപ് ഖത്തർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജോയൽ,ഏബിൾ എന്നിവർ മക്കളാണ്. ഖത്തറിൽ ജോലി ചെയ്യുന്ന ഷോജി ഐസക്കാണ് ഭർത്താവ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് ഷോജനും മകൻ ഏബിളും കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്





