Payangadi
വെങ്ങര റെയിൽവേ മേൽപ്പാലം പ്രവൃത്തി ഉദ്ഘാടനം 6 ന്
1 Feb 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി: വെങ്ങര റെയിൽവേ മേൽപാലം നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി ആറിന് വൈകീട്ട് നാലിന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. വെങ്ങര മുക്കിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ടി.വി.രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബജറ്റിൽ മേൽപ്പാലം നിർമ്മിക്കാൻ 21 കോടി രൂപ അനുവദിച്ചിരുന്നു.അനുമതി വേഗത്തിലാക്കാൻ ടി.വി.രാജേഷ് എം.എൽ.എയുടെ ആവശ്യപ്രകാരം മന്ത്രി ജി.സുധാകരൻ റെയിൽവേ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് നടപടി ക്രമങ്ങൾ വേഗത്തിലായത്. 290.16 മീറ്റർ നീളത്തിലുള്ള പാലത്തിന് 10.06 മീറ്റർ വീതിയും 22.32 മീറ്റർ വലുപ്പത്തിൽ 13 സ്പാനുകളും ഉണ്ടാകും. നടപ്പാതയും പടവുകളും നിർമിക്കും. സംഘാടക സമിതി രൂപീകരണം ഒന്നിന് വൈകീട്ട് നാലിന് എരിപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ.





