World
മക്കയിൽ മലിന ജലമൊഴുക്കിയ ഇന്ത്യക്കാരന് 66.88 കോടി രൂപയോളം പിഴയും 10 വർഷം തടവും
13 Nov 20231 മിനിറ്റ് വായന
പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് സൌദി അറേബ്യയിലെ നിയമപ്രകാരം നൽകുന്നത്. മലിന ജലമോ മാലിന്യമോ വലിച്ചെറിയുന്നവർക്ക് മൂന്ന് കോടി റിയാൽ വരെ പിഴയോ പത്തുവർഷം തടവോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ.
ഈ കേസിൽ ഇന്ത്യക്കാരനായ പ്രതി പാരിസ്ഥിതിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായി കോടതി കണ്ടെത്തിയിരുന്നു. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനമാണ് ഉണ്ടായതെന്നും കോടതി വ്യക്തമാക്കി.
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നാണ് സൌദിയിലെ വ്യവസ്ഥ. ഇത് മക്ക, റിയാദ്, ശർഖിയ, എന്നിവിടങ്ങളിൽ 911 എന്ന നമ്പരിൽ വിളിച്ച് അറിയിക്കണം. മറ്റ് ഭാഗങ്ങളിലുള്ളവർ 999, 996 എന്ന നമ്പരിലുമാണ് വിളിക്കേണ്ടത്.





