World
HomeNews

കോവിഡ് വാക്‌സിന് പിന്നിലെ ഗവേഷണം; രണ്ട് പേര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍

2 Oct 20231 മിനിറ്റ് വായന
കോവിഡ് വാക്‌സിന് പിന്നിലെ ഗവേഷണം; രണ്ട് പേര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍


സ്റ്റോക്ഹോം:
2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞർക്ക്. കാറ്റലിൻ കരീക്കോ, ഡ്രൂ വീസ്മാൻ എന്നിവരാണ് ഈ വർഷത്തെ നോബേലിന് അർഹരായത്. ഇവരുടെ കണ്ടുപിടിത്തങ്ങളാണ് കോവിഡ് 19 നെതിരായ mRNA വാക്സിൻ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത്.

ഹംഗറിയിലെ സഗാൻ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് പുരസ്കാരത്തിന് അർഹയായ കാറ്റലിൻ കരീക്കോ. പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാൻ. രണ്ട് പേരും പെൻസിൽവാനിയ സർവകലാശാലയിൽ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതിൽ നിർണായകമായത്.

mRNA എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി യോജിച്ച് പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് പുരസ്കാര നേട്ടത്തിലേക്ക് രണ്ട് പേരെയും നയിച്ചത്. mRNAയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റി ഇവർ നടത്തിയ പഠനമാണ് കോവിഡിനെതിരായ മരുന്ന് നിർമാണത്തിന് സഹായിച്ചത്. ഡിസംബർ 10-ന് ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനത്തിൽ സ്റ്റോക്ഹോമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സർട്ടിഫിക്കറ്റും സ്വർണമെഡലും 10 ലക്ഷം ഡോളറും അടങ്ങുന്നതാണ് പുരസ്കാരം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക