World
HomeNews

ഹമാസുമായുള്ള യുദ്ധത്തിനിടയിൽ, ടിക് ടോക്കും ഇൻസ്റ്റാഗ്രാമും എക്‌സും ഡിലീറ്റ് ചെയ്യാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ട് ഇസ്രായേലിലെ സ്‌കൂളുകൾ; കാരണമിതാണ്!

12 Oct 20231 മിനിറ്റ് വായന
ഹമാസുമായുള്ള യുദ്ധത്തിനിടയിൽ, ടിക് ടോക്കും ഇൻസ്റ്റാഗ്രാമും എക്‌സും ഡിലീറ്റ് ചെയ്യാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ട് ഇസ്രായേലിലെ സ്‌കൂളുകൾ; കാരണമിതാണ്!


ടെൽ അവീവ്:(www.payangadilive.in)
ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിൽ നിരവധി ഇസ്രായേൽ പൗരന്മാർ ബന്ദികളാക്കപ്പെട്ടിട്ടുണ്ട്. ബന്ദികളുടെ വീഡിയോകൾ ഹമാസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉടൻ പുറത്തുവിടാനുള്ള സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, എക്‌സ് എന്നിവയിലെ വീഡിയോകൾ കാണുന്നതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഈ സാമൂഹ്യ മാധ്യമ ആപ്പുകൾ ഡീലീറ്റ് ചെയ്യാൻ പല ഇസ്രാഈലി, ജൂത സ്കൂളുകളും മാതാപിതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

ഹമാസ് പോരാളികൾ, തങ്ങളുടെ ജീവനുവേണ്ടി യാചിക്കുന്ന ബന്ദികളുടെ ഗ്രാഫിക് വീഡിയോകൾ പുറത്തുവിടാനുള്ള സാധ്യതയെക്കുറിച്ച് ടെൽ അവീവ് സ്‌കൂൾ രക്ഷിതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കുട്ടികളെ ഇതെല്ലാം കാണാൻ അനുവദിക്കരുതെന്നാണ് അറിയിപ്പിൽ പറയുന്നത്.

കൂടാതെ അമേരിക്കയിലെ പല ജൂത സ്കൂളുകളും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂജേഴ്‌സിയിലെ പാരാമസിലുള്ള ഫ്രിഷ് സ്‌കൂൾ പ്രിൻസിപ്പൽ തങ്ങളുടെ കുട്ടികളോട് ഇൻസ്റ്റാഗ്രാമും ടിക് ടോക്കും ഉടൻ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് ഇമെയിൽ അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അജ്ഞാതരായ നിരവധി അമേരിക്കക്കാരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നും സംഘർഷത്തിനിടെ 14 അമേരിക്കക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക