World
'മാസങ്ങളായി ലൈംഗിക പീഡനം; സഹിക്ക വയ്യാതെ 14 കാരി പിതാവിനെ വെടിവച്ചു കൊന്നു'
25 Sept 20231 മിനിറ്റ് വായന
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇയാള്‍ കഴിഞ്ഞ മൂന്നു മാസമായി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. പിതാവിന്റെ പീഡനത്തില്‍ മനംനൊന്താണു വെടിവച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു. ലഹോറിലെ ഗുജ്ജര്‍പുര പ്രദേശത്തായിരുന്നു സംഭവം.
കെണിയില്‍ അകപ്പെട്ടെന്ന തോന്നലും നിരാശയും പിടിമുറുക്കിയപ്പോഴാണ്, പിതാവിന്റെ തോക്കുകൊണ്ടു തന്നെ അയാളുടെ ജീവനെടുക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. ഇയാള്‍ തല്‍ക്ഷണം മരിച്ചു. പെണ്‍കുട്ടിക്കെതിരെ കുറ്റങ്ങള്‍ ചുമത്തുന്നതിനു മുന്‍പു സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.





