Kerala
HomeNews

ആലപ്പാട്‌ വിഷയം സർക്കാർ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കാണണം: സർക്കാരിനെ തള്ളി കാനം രാജേന്ദ്രന്‍

13 Jan 20191 മിനിറ്റ് വായന
ആലപ്പാട്‌ വിഷയം സർക്കാർ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കാണണം: സർക്കാരിനെ തള്ളി കാനം രാജേന്ദ്രന്‍

ആലപ്പാട്‌ വിഷയം സർക്കാർ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ വിഷയങ്ങളിൽ സിപിഐ എപ്പോഴും ജനങ്ങൾക്ക് ഒപ്പമാണ്. ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്നും കാനം ചോദിച്ചു. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ മന്ത്രി ഇ പി ജയരാജന്‍ പരിഹസിച്ചതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം. 

ആലപ്പാട് ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും അവിടെ വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ലെന്നും നേരത്തെ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക