India
HomeNews

ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: കോൺഗ്രസ് സഖ്യ മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി..

23 Dec 20191 മിനിറ്റ് വായന
ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: കോൺഗ്രസ് സഖ്യ മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി..

റാഞ്ചി: ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തള്ളി കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റം. കേവല ഭൂരിപക്ഷമായ 41 സീറ്റുകൾ നേടി കോൺഗ്രസ് നേടി മുന്നേറുകയാണ്. ഭരണകക്ഷിയായ ബിജെപിയെ 28 സീറ്റിൽ ഒതുക്കി കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. എങ്കിലും വ്യക്തമായ മുന്നേറ്റമാണ്  തുടക്കം മുതൽ കോൺഗ്രസ് സഖ്യം തുടരുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് തുടക്കം മുതൽ ലീഡ് നഷ്ടമായിരിക്കുകയാണ്. ഭരണ തുടർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് നിലവിലെ സ്ഥിതി. അതേസമയം, കോൺഗ്രസ് ഏറെ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ മാത്രം നേടിയ കോൺഗ്രസിന് ഇപ്പോൾ 13 സീറ്റിലാണ് മുന്നേറുന്നത്.

വോട്ട് എന്നാൽ തുടരുമ്പോൾ പ്രമുഖരെല്ലാം ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി രഘുബർദാസ് മുന്നേറുകയാണ്. ബാബുലാൽ മറാണ്ടി, ഹേമന്ദ് സോറൻ, ലൂയിസ് സോറൻ തുടങ്ങിയവരെല്ലാം ലീഡ് ചെയ്യുകയാണ്. അതേസമയം, പ്രധാനമന്ത്രിയും  അമിത്ഷായും യോഗിയുമെല്ലാം ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ എല്ലാം എത്തി വലിയ പ്രചാരണം നയിച്ചിട്ടും ബിജെപിക്ക് ശക്തമായ മുന്നേറ്റം പോലും നടത്താനാകാതെ ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.

സീറ്റ് നില
കോൺഗ്രസ് സഖ്യം - 41 
ബിജെപി - 28

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക