World
Solar Storm ; സൗരക്കാറ്റ് ഭൂമിയിലേക്ക്; മൊബൈൽ സിഗ്നൽ, ജിപിഎസ് ഉൾപ്പെടെ തടസപ്പെട്ടേക്കാം
12 Jul 20211 മിനിറ്റ് വായന

മണിക്കൂറിൽ 10 ലക്ഷം മൈൽ വേഗതയിൽ സഞ്ചരിക്കുന്ന സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ശക്തമായ കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിൽ കൊടുങ്കാറ്റിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ബഹിരാകാശമേഖലയേയും ഇത് സാരമായി ബാധിച്ചേക്കും. സൗരക്കാറ്റ് വടക്ക്, തെക്ക് അക്ഷാംശ പ്രദേശങ്ങളിൽ അറോറകളുടെ ആവിർഭാവത്തിന് കാരണമായേക്കാം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സൗരക്കാറ്റിനെ തുടർന്ന് ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കുകയും ഇത് കൃത്രിമോപഗ്രഹങ്ങളെ ബാധിക്കുകയും ചെയ്യും. ജിപിഎസ്, മൊബൈൽ ഫോൺ സിഗ്നലുകൾ, സാറ്റലൈറ്റ് ടിവി ചാനലുകൾ എന്നിവയിൽ തടസ്സമുണ്ടായേക്കും. വൈദ്യുത ട്രാൻസ്ഫോർമറുകളെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന സൗരവാതങ്ങളിൽനിന്നുള്ള കാര്യക്ഷമമായ ഊർജ കൈമാറ്റം മൂലം ഭൂമിയുടെ കാന്തികമണ്ഡലത്തിൽ സംഭവിക്കുന്ന വലുതോ ചെറുതോ ആയ അസ്വസ്ഥതകളാണ് സൗരക്കാറ്റുകൾ. നാഷനൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) കണക്കനുസരിച്ച്, മണിക്കൂറിൽ 10 ലക്ഷം മൈൽ വേഗതയിൽ ഇത് വീശുന്നു. നിലവിൽ കാറ്റ് മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് സഞ്ചരിക്കുന്നു. വേഗത വർധിക്കുമെന്നാണ് വിലയിരുത്തൽ.





