World
HomeNews

യുകെയിൽ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തെ ദിനോസറിന്റെ കാൽപാട് കണ്ടെത്തി

20 Jun 20211 മിനിറ്റ് വായന
യുകെയിൽ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തെ ദിനോസറിന്റെ കാൽപാട് കണ്ടെത്തി


 

യുകെയിൽ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തെ ദിനോസറിന്റെ കാൽപാട് കണ്ടെത്തി. 110 മില്യൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ദിനോസറിന്റെ കാൽപാടാണ് കണ്ടെത്തിയിരിക്കുന്നത്.


കെന്റിലെ ഫോക്‌സ്‌റ്റോണിലെ മലമുകളിലാണ് കാൽപാടുകൾ കണ്ടെത്തിയത്. പ്രൊസീഡിംഗ്‌സ് ഓഫ് ദ ജിയോളജിസ്റ്റ് എന്ന ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പല ജനുസിൽപ്പെട്ട ദിനോസറുകളുടെ കാൽപാടുകളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധയിനം ദിനോസറുകൾ പ്രദേശത്ത് ജീവിച്ചിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.


കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ കാൽപാടിന് 80 സെന്റിമീറ്റർ വീതിയും 65 സെന്റിമീറ്റർ നീളവുമുണ്ട്. ഇഗ്വാനോഡൻ ദിനോസറുകളുടേതാണ് ഈ കാൽപാടെന്നാണ് നിഗമനം. സസ്യഭുക്കായ ഈ ദിനോസറിന് 10 മിറ്റർ നീളമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക