World
HomeNews

ഇന്ന് ജൂൺ 8 ലോക സമുദ്ര ദിനം...

8 Jun 20211 മിനിറ്റ് വായന
ഇന്ന് ജൂൺ 8 ലോക സമുദ്ര ദിനം...

നാമധിവസിക്കുന്ന ഈ നീല ഗ്രഹത്തിന്റെ 70 ശതമാനവും സമുദ്രമാണെന്ന് നമുക്കറിയാം. എന്നാൽ നമ്മിൽ പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഭൂമിയിലെ ഓക്സിജൻ ഉൽപാദനത്തിന്റെ 50-80% സമുദ്രങ്ങളിൽ നിന്നാണ്. ഇതിൽ ഭൂരിഭാഗവും നിർവ്വഹിക്കുന്നത് സമുദ്രത്തിലെ ഡ്രിഫ്റ്റിംഗ് സസ്യങ്ങൾ, ആൽഗകൾ, പ്രകാശസംശ്ലേഷണം ചെയ്യാൻ കഴിയുന്ന  ബാക്ടീരിയകൾ തുടങ്ങിയ ഒഴുകിനടക്കുന്ന ജീവജാലങ്ങൾ (Plankton) ആണ്. മനുഷ്യർ ഉൽ‌പാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ 30% സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു, ഇത് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ തടയുന്നു.

'സമുദ്രം: ജീവിതവും ഉപജീവനവും'  എന്നതാണ് ലോക സമുദ്ര ദിനത്തിന്റെ ഇക്കൊല്ലത്തെ ചിന്താവിഷയം. ഭൂമിയുടെ ഭൂരിഭാഗം ജൈവവൈവിധ്യത്തിന്റെയും ആവാസ കേന്ദ്രമാണ് സമുദ്രം. മാത്രമല്ല ലോകമെമ്പാടുമുള്ള ഒരു ബില്യൺ ജനങ്ങൾക്ക് മാംസ്യത്തിന്റെ പ്രധാന ഉറവിടമാണിത്. 2030 ഓടെ സമുദ്രാധിഷ്ഠിത വ്യവസായങ്ങളുമായി ബന്ധപ്പെട്ട് 4 കോടി മനുഷ്യർ ഉപജീവനം തേടുമെന്നാണ് ഐക്യ രാഷ്ട്ര സംഘടനയുടെ കണക്ക്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക