World
HomeNews

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 2.56 കോ​ടി ക​ട​ന്നു

1 Sept 20201 മിനിറ്റ് വായന
ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 2.56 കോ​ടി ക​ട​ന്നു
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 2.56 കോടി പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. ഇതുവരെ ലോകവ്യാപകമായി 2,56,32,203 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ. 8,54,685 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. ഇതുവരെ 1,79,37,062 പേർക്ക് കോവിഡിൽനിന്ന് രോഗമുക്തി നേടാനായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,384 പുതിയ കോവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. 4,032 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്ടമായത്.

കോവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 62.1 ലക്ഷം കടന്നു. 37,816 പേർക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 62,11,796 ആയി ഉയർന്നു. 1,87,736 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്.

അമേരിക്ക കഴിഞ്ഞാൽ കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് ബ്രസീലിലാണ്. 39,10,901 കോവിഡ് ബാധിതരാണ് ഇവിടെയുള്ളത്. 1,21,515 പേർക്കാണ് ഇവിടെ കോവിഡ് മൂലം ജീവൻ നഷ്ടമായത്. ബ്രസീലിനു തൊട്ടുപിന്നിൽ ഇന്ത്യയാണ്. ഇന്ത്യയിൽ 3,687,939 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 65,435 പേർക്കാണ് ഇന്ത്യയിൽ കോവിഡ് മൂലം ജീവൻ നഷ്ടമായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക