താവം മേൽപ്പാലത്തിലെ കുഴിയിൽ വാഴനട്ട് ബി.ജെ.പി. പ്രവർത്തകരുടെ പ്രതിഷേധം...

പഴയങ്ങാടി: താവം മേൽപ്പാലത്തിലെ കുഴിയിൽ വാഴ നട്ട് ബി.ജെ.പി. പ്രവർത്തകരുടെ പ്രതിഷേധം. കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാഴ നട്ട് പ്രതിഷേധിച്ചത്. താവം മേൽപാലത്തിൽ (Thavam Over Bridge) കുഴികൾ രൂപപ്പെട്ട നിലയിലാണ്. പഴയങ്ങാടി ലൈവ് മുന്നെ വാർത്ത റിപ്പോർട്ട് ചെയ്യുകയുണ്ടായി. മുഖ്യധാര മാധ്യമങ്ങളിലും വാർത്ത വന്നിട്ടും അധികൃതർ കണ്ടതായി ഭാവമില്ല.
പാലത്തിലെ എസ് വളവിലാണ് കുഴികൾ കൂടുതലുള്ളത്. മഴ പെയ്ത വെളളം കെട്ടിക്കിടക്കുന്ന സമയങ്ങളിൽ പെട്ടെന്ന് കുഴികൾ മനസ്സിലാകാത്ത അവസ്ഥയുണ്ട്. അതുകൊണ്ട് ചെറിയ വാഹനങ്ങൾ അപകടത്തിൽപെടുന്നുമുണ്ട്.എസ് വളവിലെ കുഴികളിൽ വീണ് വലിയ വാഹനങ്ങൾ നിയന്ത്രണം വിടുന്ന അവസ്ഥയുമുണ്ട്. ഇതിനുമുമ്പും നിരവധി തവണ മേൽപ്പാലത്തിൽ കുഴികൾ രൂപപ്പെട്ടത് പഴയങ്ങാടി ലൈവ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.പാലത്തിൽ രാത്രി വെളിച്ചമില്ലാത്തതും രാത്രി യാത്ര ദുസ്സഹമാക്കുന്നു.
പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ച ആര്‍ഡിഎസ് പ്രൊജക്ട്‌സ് എന്ന കമ്പനി തന്നെയാണ് താവം മേല്‍പ്പാലവും നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന് ഒരു വിഭാഗം നാട്ടുകാർ അഭിപ്രായപ്പെടുന്നു. അടിക്കടി രൂപപ്പെടുന്ന കുഴികൾ ഇത് സാധൂകരിക്കുന്നതാണ്. താവം ലെവല്‍ ക്രോസിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായാണ് താവം മേല്‍പാല പദ്ധതിയെത്തിയത്. 2013 ജൂണ്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പാല നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. രണ്ടു വര്‍ഷമായിരുന്നു ആദ്യം അനുവദിച്ച കാലാവധി. പിന്നീട് പല തവണ സമയം നീട്ടി നല്‍കി. നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ തകര്‍ന്ന് വീണത് പ്രതിഷേധത്തിന് കാരണായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം 2018 നവംബറിലാണ് താവം മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
>> Reporter Payangadi Live Online





