Information
HomeNews

പയ്യന്നൂർ; സ്ത്രീധനത്തെചൊല്ലി ചൂഷണം- ഭർത്താവിനെതിരെ കേസ്

28 Nov 20181 മിനിറ്റ് വായന
പയ്യന്നൂർ; സ്ത്രീധനത്തെചൊല്ലി ചൂഷണം- ഭർത്താവിനെതിരെ കേസ്

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. പയ്യന്നൂര്‍ കോറോം ചാലക്കോട് സ്വദേശിനി അനിത തോമസി (33) ന്റെ പരാതിയിലാണ് ഭര്‍ത്താവ് ജഫ്‌നു ആന്റണിക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്...

2010 ജനുവരി ഒന്‍പതിനാണ് ഇവരുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. കൂടുതല്‍ പണത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ഈ മാസം 24 ന് തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചുവെന്നുമാണ് അനിത തോമസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക