കണ്ണൂരിനെ കുടിപ്പിക്കാൻ കർണാടക മദ്യത്തിന്റെ ഒഴുക്ക്; ജാഗ്രതയോടെ എക്‌സൈസ്.

കണ്ണൂര്‍: ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നുള്ള വിദേശ മദ്യത്തിന്റെ ഒഴുക്ക്. കഴിഞ്ഞമാസം മാത്രം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1500ന് മുകളില്‍ കേസുകള്‍. പിടിച്ചെടുത്ത് 2100 ലിറ്റര്‍ മദ്യവും. കര്‍ണാടകയില്‍ മദ്യത്തിന് കേരളത്തെ അപേക്ഷിച്ച് നികുതി കുറവായതിനാല്‍ വിലയും കുറവാണ്. ഇത് കാരണമാണ് ജില്ലയിലേക്ക് അനധികൃത മദ്യമെത്തുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
ഓണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മദ്യത്തിന്റെ കടത്ത് ഇനിയും കൂടുമെന്നും അധികൃതര്‍ പറഞ്ഞു. പച്ചക്കറി വണ്ടികളിലും മത്സ്യ വണ്ടികളിലുമാണ് ഈ മദ്യങ്ങള്‍ അതിര്‍ത്തി കടന്നെത്തുന്നത്. എന്നാല്‍ അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന മദ്യത്തിന് ലിറ്ററിന് ചുരുങ്ങിയത് 1000 രൂപയാണ് അധികമായി ഈടാക്കുന്നത്.
കര്‍ണാടക മദ്യത്തിന് പുറമെ ജില്ലയില്‍ മലയോരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വാറ്റുകളും സജീവം. ആലക്കോട്, ശ്രീകണ്ഠപുരം, കൂത്തുപറമ്ബ് എന്നിവിടങ്ങളിലാണ് വാറ്റ് കേന്ദ്രങ്ങള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ചാരായവും വാഷും എക്സൈസ് സംഘം വ്യാപകമായി പിടികൂടിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിയില്‍ കഞ്ചാവിന്റെയും മറ്റ് ലഹരി ഉത്പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇവരുടെ ലേബര്‍ ക്യാമ്ബുകളിലുള്‍പ്പെടെ പരിശോധന കര്‍ശനമാക്കാനാണ് എക്സൈസിന്റെ നടപടി. ഒാണത്തോടനുബന്ധിച്ച് അനധികൃത മദ്യ -ലഹരി വില്പനയ്ക്കെതിരെ കര്‍ശന പരിശോധ നടത്തും.
പരാതികളും ഒഴുകുന്നു
പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ മദ്യ കടത്തുമായി ബന്ധപ്പെട്ട പരാതി അറിയിക്കാന്‍ ജില്ലയില്‍ എക്സൈസ് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചതോടെ നിരവധി പേര്‍ പരാതികള്‍ അറിയിക്കുന്നുണ്ട്. മൂന്ന് പരാതികള്‍ ചാരായം കടത്തുന്നതുമായി ബന്ധപ്പെട്ടവയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒാണത്തോടനുബന്ധിച്ച് വലിയ കടത്ത് നടന്നിട്ടുണ്ട്. ആഗസ്റ്റ് 25 വരെയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്
ഒാണത്തോടനുബന്ധിച്ച് വ്യാപകമായ മദ്യ കടത്ത് ജില്ലയിലേക്കുണ്ടാകും. ഇത് തടയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി പരാതികള്‍ ലഭിച്ചുവരുന്നു.
ജില്ലാ എക്സൈസ് കണ്‍ട്രോള്‍ റൂം





