World
2019ല്‍ വരാനിരിക്കുന്നത് അഞ്ച് ഗ്രഹണങ്ങള്‍; ഇന്ത്യയില്‍ ദൃശ്യമാകുന്നത് രണ്ടെണ്ണം..
28 Dec 20181 മിനിറ്റ് വായന

2019ല്‍ സംഭവിക്കാനിരിക്കുന്ന അഞ്ച് ഗ്രഹണങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന് കാണാനാകുമെന്ന് ഉജ്ജയിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിവാജി വാനനിരീക്ഷണകേന്ദ്രം അധികൃതര്‍. ഇതില്‍ ആദ്യത്തേത് ജനുവരി ആറിനുള്ള ഭാഗിക സൂര്യഗ്രഹണമാണെന്നും ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ലെന്നും വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ രാജേന്ദ്രപ്രകാശ് ഗുപ്ത പറഞ്ഞു.
ജനുവരി 21നുള്ള സമ്പൂര്‍ണ ചന്ദ്രഗ്രഹണമാണ് രണ്ടാമത്തേത്. ഗ്രഹണം പകല്‍സമയത്തായതിനാല്‍ ഇതും ഇന്ത്യയില്‍ നിന്ന് കാണാനാകില്ല. ജൂലായ് രണ്ടിനും മൂന്നിനുമായി നടക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണ സമയത്ത് ഇന്ത്യയില്‍ രാത്രിയായിരിക്കും..
ഇവയ്ക്ക് ശേഷം ജൂലായ് 16, 17 തീയതികളിലുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26ലെ വാര്‍ഷിക സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും