World
HomeNews

ഭൂകമ്പവും സുനാമിയും: ഇന്തോനേഷ്യയിൽ മരണം 1200 കടന്നു...

2 Oct 20181 മിനിറ്റ് വായന
ഭൂകമ്പവും സുനാമിയും: ഇന്തോനേഷ്യയിൽ മരണം 1200 കടന്നു...

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെയെണ്ണം 1,234 ആയി... വെള്ളിയാഴ്ച ഭൂകമ്ബമാപിനിയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയുമാണ് ദുരന്തത്തിന് ആഘാതം കൂട്ടിയത്... സുലവേസിയില്‍ മണ്ണിനടിയിലായ പള്ളിയില്‍നിന്ന് ഒരു ഡസനിലേറെ വിദ്യാര്‍ഥികളുടെ മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ഭൂകമ്ബത്തിനും സുനാമിക്കും ഇരകളായ രണ്ട് ലക്ഷത്തിലേറെപ്പേരുടെ പുനരധിവാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രാജ്യാന്തര സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് ഇന്‍ഡോനീഷ്യ...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക