Technology
HomeNews

ഇനി വീഡിയോകള്‍ പരസ്യമില്ലാതെ കാണാം: ഏറ്റവും കുറഞ്ഞ പ്രീമിയം പ്ലാൻ അവതരിപ്പിച്ച്‌ യൂട്യൂബ്

30 Sept 20251 മിനിറ്റ് വായന
ഇനി വീഡിയോകള്‍ പരസ്യമില്ലാതെ കാണാം: ഏറ്റവും കുറഞ്ഞ പ്രീമിയം പ്ലാൻ അവതരിപ്പിച്ച്‌ യൂട്യൂബ്


കുറഞ്ഞ പ്രീമിയം പ്ലാൻ അവതരിപ്പിച്ച്‌ യൂട്യൂബ്. വീഡിയോ കാണുമ്ബോള്‍ ഉപയോക്താക്കളെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് പരസ്യങ്ങള്‍ തന്നെയാണ്.പരസ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ ഇപ്പോള്‍ പ്രീമിയം പ്ലാൻ യൂട്യൂബ് അവതരിപ്പിച്ചു.

ഇനി മുതല്‍ യൂട്യൂബ് പ്രീമിയം പ്ലാനുകളില്‍ വീഡിയോകള്‍ പരസ്യരഹിതമായി കാണാനാകുന്നതാണ്. മ്യൂസിക് ആന്‍ഡ് മ്യൂസിക് വിഡിയോകളും പരസ്യം പ്രദര്‍ശിപ്പിക്കില്ല. അതുപോലെ കണ്ടൻ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ബാക്ക്‌ഗ്രൗണ്ടില്‍ പ്ലേ ചെയ്യാനുള്ള ഓപ്ഷനും പ്രീമിയം പ്ലാനുകള്‍ നല്‍കുന്നുണ്ട്.പ്രീമിയം പ്ലാനുകള്‍ ചെലവേറിയതാണെന്നുള്ള ഉപയോക്താക്കളുടെ പരാതിക്ക് പരിഹാരമായിരിക്കുകയാണ് ഇപ്പോള്‍. പ്രതിമാസം 89 രൂപ വിലവരുന്ന പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് യൂട്യൂബ് ഇന്ത്യയില്‍ പുതുതായി അവതരിപ്പിച്ചത്. മറ്റ് രാജ്യങ്ങളില്‍ ഈ പ്ലാൻ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍ ആഗോളതലത്തില്‍ 125 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ സൃഷ്‌ടിച്ച അവസരത്തിലാണ് ഈ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ യൂട്യൂബ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക