Technology
HomeNews

ഈ ഡിവൈസുകളിൽ ഗുരുതരമായ സുരക്ഷാ ഭീഷണി; വാട്‌സ്ആപ്പ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

3 Sept 20251 മിനിറ്റ് വായന
ഈ ഡിവൈസുകളിൽ ഗുരുതരമായ സുരക്ഷാ ഭീഷണി; വാട്‌സ്ആപ്പ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

 


വാട്‌സ്ആപ്പ് ഡിവൈസ് സിൻക്രൊണൈസേഷനിലെ പിഴവുകളിൽ നിന്നാണ് ഈ പ്രശ്‌നം വരുന്നത്. മറ്റൊരു ആപ്പിൾ സുരക്ഷാ ബഗുമായി ചേരുമ്പോൾ ഇത് പ്രത്യേകിച്ച് അപകടകരമാണെന്ന് സുരക്ഷാ വിദഗ്‌ധർ പറയുന്നു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യം വച്ചതായാണ് റിപ്പോർട്ടുകൾ. 

സുരക്ഷാ പഴുതുകൾ സെൻസിറ്റീവ് ഉപയോക്തൃ വിവരങ്ങൾ കവരാൻ ഹാക്കർമാരെ അനുവദിക്കുന്നു.

അതേസമയം, ഈ സുരക്ഷാ പ്രശ്‌നം വാട്‌സ്ആപ്പ് അംഗീകരിച്ചു. ഐഫോണുകൾക്കും മാക് ഉപകരണങ്ങൾക്കുമുള്ള മെസഞ്ചർ ആപ്പിൽ ഒരു പുതിയ അപ്‌ഡേറ്റ് പിന്നാലെ പുറത്തിറക്കി. 

ആപ്പിൾ ഡിവൈസ് ഉടമകൾ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ മെറ്റ നിർദ്ദേശിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക