Technology
HomeNews

വാട്ട്‌സാപ്പ് പ്രേമികള്‍ കാത്തിരുന്ന ആ വലിയ അപ്‌ഡേറ്റ് ഇതാ ! ഇനി പ്രിയപ്പെട്ടവരുടെ ഇക്കാര്യം മിസ്സാകില്ല

4 Aug 20251 മിനിറ്റ് വായന
വാട്ട്‌സാപ്പ് പ്രേമികള്‍ കാത്തിരുന്ന ആ വലിയ അപ്‌ഡേറ്റ് ഇതാ ! ഇനി പ്രിയപ്പെട്ടവരുടെ ഇക്കാര്യം മിസ്സാകില്ല

 


വാട്‌സ്ആപ്പ് പ്രേമികള്‍ക്കായി പുതിയ ഫീച്ചറുമായി മെറ്റ. പുതിയ സ്റ്റാറ്റസ് അലര്‍ട്ട് നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. നിങ്ങള്‍ തെരഞ്ഞെടുത്തിട്ടുളള കോണ്‍ടാക്റ്റുകള്‍ പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോള്‍ അലേര്‍ട്ട് നല്‍കുന്ന ഒരു ഫീച്ചറാണ് ഇനി വരാന്‍ പോകുന്നത്.

ഈ പുതിയ ഫീച്ചര്‍ വഴി ആവശ്യമുള്ള തെരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ വരുമ്പോള്‍ ഉടന്‍ തന്നെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനായ 2.24.22.21-ല്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

നിങ്ങള്‍ അവരുടെ സ്റ്റാറ്റസ് അലേര്‍ട്ടുകള്‍ ഓണ്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു കോണ്‍ടാക്റ്റിന്റെ സ്റ്റാറ്റസ് വിന്‍ഡോയില്‍ തന്നെ ഇതിനായുള്ള പ്രത്യേക ഓപ്ഷന്‍ ലഭ്യമാകും.

ഇത് ഓണ്‍ ചെയ്താല്‍ ആ വ്യക്തി പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോള്‍ ഉടന്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഈ നോട്ടിഫിക്കേഷനില്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത ആളുടെ പേരും പ്രൊഫൈല്‍ ചിത്രവും കാണാന്‍ സാധിക്കും. ആപ്പ് തുറക്കാതെ തന്നെ ആരാണ് പുതിയ സ്റ്റാറ്റസ് ഇട്ടതെന്ന് മനസ്സിലാക്കാം.

ആവശ്യമില്ലെങ്കില്‍ ഈ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യാനും സാധിക്കും. അതിനായി അതേ സ്റ്റാറ്റസ് വിന്‍ഡോയില്‍ പോയി മ്യൂട്ട് നോട്ടിഫിക്കേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക