ഇതിലും കുറഞ്ഞ വാര്‍ഷിക റീചാര്‍ജ് പ്ലാന്‍ സ്വപ്‌നങ്ങളില്‍ മാത്രം ! 600 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ഫോണ്‍കോളും അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നത് ഒരു വലിയ ചെലവ് ആയി മാറായിരിക്കുകയാണ്. ഉപയോക്താക്കളുടെ കഴുത്തറുക്കുന്ന നിരക്കാണ് എല്ലാ കമ്പനികളും നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ആശ്വാസ വാര്‍ത്തയുമായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ എത്തുന്നത്.
നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇപ്പോഴിതാ 1999 രൂപയുടെ കിടിലന്‍ വാര്‍ഷിക റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍.
365 ദിവസത്തെ വാലിഡിറ്റിയില്‍ 600 ജിബി ഡാറ്റയും പരിധിയില്ലാതെ ഫോണ്‍ കോള്‍ ചെയ്യാനും പ്രതിദിനം 100 എസ്എംഎസുകള്‍ അയക്കാനും സാധിക്കും. അണ്‍ലിമിറ്റഡ് കോള്‍, അതിവേഗ ഡാറ്റ, പ്രതിദിന എസ്എംഎസ് എന്നിവ അടങ്ങുന്നതാണ് ഈ പുതിയ പ്ലാന്‍.
ഒറ്റത്തവണ റീച്ചാര്‍ജ് ചെയ്താല്‍ പിന്നീട് ഒരിക്കലും ടോപ്പ് അപ്പ് പ്ലാന്‍ ചെയ്യേണ്ടി വരില്ല. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും ലാഭകരമായ വാര്‍ഷിക റീച്ചാര്‍ജ് പ്ലാന്‍ ആണിത്.
അടുത്തിടെയാണ് പുതിയ ഉപഭോക്താക്കള്‍ക്കായി ഒരു രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. അതില്‍ 30 ദിവസത്തേക്ക് സൗജന്യ കോളുകളും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ഇതോടെ ഉപയോക്താക്കളെല്ലാം ബി എസ് എന്‍ എല്ലിലേക്ക് ചേക്കേറുകയാണ് ഇപ്പോള്‍.





