Technology
HomeNews

​ഗൂ​ഗിൾ ക്രോമിന് വെല്ലുവിളിയാകുമോ? എത്തുന്നു ഓപ്പൺ എ ഐയുടെ ബ്രൗസർ

13 Jul 20251 മിനിറ്റ് വായന
 ​ഗൂ​ഗിൾ ക്രോമിന് വെല്ലുവിളിയാകുമോ? എത്തുന്നു ഓപ്പൺ എ ഐയുടെ ബ്രൗസർ


സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാനായി ഓപ്പൺ എ ഐ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ഗൂഗിൾ ക്രോമിന് വെല്ലുവിളിയാകുമോ പുതിയ ഓപ്പൺ എ ഐയുടെ ബ്രൗസർ എന്ന് ഉറ്റുനോക്കുകയാണ് ടെക്ക് ലോകം.

വെബ്‌പേജുകളിലേക്കുള്ള ഇടനിലക്കാരായാണ് വെബ് ബ്രൗസറുകളും സെർച്ച് എഞ്ചിനുകളും പ്രവർത്തിക്കുന്നത്. നിർമിത ബുദ്ധിയുടെ കഴിവുകൾ കൂടി ഉൾച്ചേർന്നാകും ഓപ്പൺ എ ഐയുടെ ബ്രൗസർ എത്തുന്നത്. ചാറ്റ് ഇന്റർഫെയ്‌സിൽ തന്നെയകും ഓപ്പൺ എ ഐയുടെ ബ്രൗസർ എത്തുക എന്നാണ് കരുതുന്നത്.

ഇത്തരത്തിൽ ചാറ്റ് ഇന്റർഫേസോടെയാണ് വരുന്നതെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുക, ഫോമുകൾ പൂരിപ്പിക്കുക, വെബ് പേജിലെ ഉള്ളടക്കത്തിന്റെ സംഗ്രഹം കാണുക എന്നതൊക്കെ എളുപ്പമായിരിക്കും. ഇത്തരത്തിലുള്ള ഇന്റർഫേസാണ് എത്തുന്നതെങ്കിൽ പല ടാബുകൾ എടുത്ത് ചെയ്യുന്ന കാര്യങ്ങൾ ഒറ്റ ടാബിൽ തന്നെ പൂർത്തീകരിക്കാൻ സാധിക്കും.

ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഒപ്പേറ മുതലായ ബ്രൗസറുകൾ നിർമിച്ച ഓപ്പൺസോഴ്‌സ് കോഡായ ക്രോമിയമാണ് ചാറ്റ് ജിപിടിയുടെ വെബ് ബ്രൗസർ തയ്യാറാക്കാനായി ഉപയോഗിക്കുന്നതും. ഓപ്പൺ എ ഐയുടെ ബ്രൗസർ ടീമിൽ ഗൂഗിൾ ക്രോം ബ്രൗസറിന് വേണ്ടി പ്രവർത്തിച്ച മുൻ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക