Technology
HomeNews

ജിപേ ചെയ്യാൻ നെറ്റ് ഇല്ലേ? ​യുപിഐ സേവനങ്ങൾ ഇനി ഓഫ് ലൈനും

13 Jun 20251 മിനിറ്റ് വായന
ജിപേ ചെയ്യാൻ നെറ്റ് ഇല്ലേ? ​യുപിഐ സേവനങ്ങൾ ഇനി ഓഫ് ലൈനും

 


നമ്മളിൽ പലരും പണമിടപാടിനായി ആശ്രയിക്കുന്നത് യുപിഐ സംവിധാനങ്ങളെയാണ്. എന്നാൽ ചില സമയങ്ങളിൽ നെറ്റ് ഇല്ലാത്തതുകൊണ്ട് നമ്മൾ കുടുങ്ങി പോകാറുമുണ്ട്. ഇനി നെറ്റ് ഇല്ല എന്ന ടെൻഷൻ വേണ്ട. യുപിഐയിൽ ഇനി ഓഫ് ലൈനായും പണമിടപാട് നടത്താം.

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി *99# ഡയൽ ചെയ്യുക. എൻ.പി.സി.ഐ (നാഷണൽ പേയ്മെന്റ്സ് കോ‌ർപറേഷൻ ഓഫ് ഇന്ത്യ) അവതരിപ്പിച്ച യു.എസ്.എസ്.ഡി (അൺസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ) അധിഷ്ഠിത സേവനമാണിത്. ഇതിലൂടെ പണം അയയ്ക്കുവാനും ബാലൻസ് പരിശോധിക്കുവാനും സാധിക്കും. കണക്റ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം അനുയോജ്യമാണ്. 99# എന്ന നമ്പർ ഡയൽ ചെയ്ത് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഓഫ്‌ലൈൻ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്യാം. ഐ.എഫ്.എസ്.സി കോഡും ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇതിനായി ആവശ്യമാണ്. ഓഫ് ലൈൻ സേവനം ആവശ്യമില്ലെങ്കിൽ ഈ നമ്പറിൽ തന്നെ ബന്ധപ്പെടാവുന്നതാണ്.

2016-ലാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) നിലവിൽ വരുന്നത്. ആളുകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഈ സംവിധാനം എളുപ്പമാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക