Technology
യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് ഇന്നുമുതല്‍ വേഗം കൂടും
17 Jun 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
യുപിഎ വഴിയുള്ള ഇടപാടുകള്‍ക്ക് ഇന്നു മുതല്‍ വേഗം കൂടും. ഈ മാറ്റം ബാങ്കുകള്‍ക്കും ഫോണ്‍പേ, ഗൂഗിള്‍പേ മറ്റ് സേവന ദാതാക്കള്‍ക്കും ഉപകാരപ്പെടും.പണം അയക്കല്‍, ഇടപാട് പരിശോധിക്കല്‍ എന്നിവയ്ക്ക് നിലവില്‍ 30 സെക്കന്‍ഡാണ് ആവശ്യം. ഇനി മുതല്‍ 15 സെക്കന്‍ഡ് മതിയാകും. 30 സെക്കന്‍ഡ് എടുത്തിരുന്ന ട്രാന്സാക്ഷന് റിവേഴ്സല്‍, 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍ എന്നിവ 10 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാകും.





