Technology
HomeNews

ഒരുപാട് മെസ്സേജുകൾക്ക് റിപ്ലൈ നൽകാനുണ്ടോ? ഇനി വാട്ട്സ്ആപ്പ് എഐ സമ്മറി നൽകും

26 Jun 20251 മിനിറ്റ് വായന
ഒരുപാട് മെസ്സേജുകൾക്ക് റിപ്ലൈ നൽകാനുണ്ടോ? ഇനി വാട്ട്സ്ആപ്പ് എഐ സമ്മറി നൽകും

 


നമ്മൾ പലപ്പോഴും വാട്സ്ആപ്പ് ചാറ്റുകൾ വായിക്കാതെ പോകാറുണ്ട്. ജോലി തിരക്ക് കൊണ്ടോ മറ്റേതെങ്കിലും ആവശ്യം കൊണ്ടോ മെസ്സേജുകൾക്ക് മറുപടി നൽകാനും നമുക്ക് കഴിയാറില്ല. എന്നാൽ ഇനി മുതൽ മെസ്സേജുകൾ കണ്ടില്ലെന്ന പരാതി കേൾക്കേണ്ട. ഈ പ്രശ്നങ്ങൾക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. സ്വകാര്യ ചാറ്റുകളുടെ സമ്മറികൾ നൽകുന്ന ഒരു എഐ പവർഡ് ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് വാട്സ്ആപ്പ്.

ഈ പുതിയ ഫീച്ചറിലൂടെ ചാറ്റ് ഓപ്പൺ ചെയ്യുന്നതിന് മുമ്പ് തന്നെ മെസ്സേജുകളിലെ വിശദാംശങ്ങളുടെ ഒരു ധാരണ നമ്മുക്ക് ലഭിക്കുമെന്നാണ് റിപ്പേർട്ടുകൾ. ഈ ഫീച്ചർ യുഎസിൽ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ വ്യാപിപ്പിക്കാനും വാട്സ്ആപ്പ് പദ്ധതിയിടുന്നു.

ഈ ഫീച്ചർ പുറത്തിറങ്ങിയാൽ ഉപയോക്താക്കൾക്ക് അൺറെ‍ഡ് മെസ്സേജുകളുടെ ടാബിൽ സമ്മറൈസ് പ്രൈവറ്റ്ലി എന്ന ഓപ്ഷൻ കാണാൻ കഴിയും. ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് എഐ ചാറ്റിന്റെ സംഗ്രഹം നൽകും. പ്രൈവെറ്റ് പ്രൊസ്സസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക