Information
കല്യാശ്ശേരി മണ്ഡലം സമ്പൂർണ്ണ ശുചിത്വ മണ്ഡലമാകുന്നു - 'നിർമ്മലം കല്യാശ്ശേരി' ക്യാമ്പയിന് തുടക്കം
6 May 20232 മിനിറ്റ് വായന
ശുചിത്വ കേരളം
ക്യാമ്പയിൻ്റെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തെ ആദ്യ ശുചിത്വ മണ്ഡലമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ മാടായി ഗ്രാമപഞ്ചായത്തിൽ വെച്ച് യോഗം ചേർന്നു.
2023 ഡിസംബർ 31 ന് കല്യാശ്ശേരി മണ്ഡലത്തെ സമ്പൂർണ ശുചിത്വ മണ്ഡലമാക്കുന്നതിന് ലക്ഷ്യമിട്ടാണ് നിർമ്മലം കല്യാശ്ശേരി എന്ന പേരിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
വീടുകളിലും, സ്ഥാപനങ്ങളിലും ഉല്പാദിപ്പിക്കുന്ന എല്ലാ മാലിന്യങ്ങളും തരം തിരിച്ച് അതിൽ അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറും. എല്ലാ വീടുകളിലും ജൈവ മാലിന്യം സംസ്ക്കരിക്കാൻ മാലിന്യ സംസ്ക്കര സംവിധാനം ഉറപ്പുവരുത്തുന്നതോടൊപ്പം പൊതു സ്ഥലങ്ങൾ, തോടുകൾ , സ്വകാര്യ പറമ്പുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. മണ്ഡലത്തിൽ നടന്നുവരുന്ന ചെറുതും വലുതുമായ എല്ലാ ചടങ്ങുകളിലും ഹരിത പെരുമാറ്റ ചട്ടം പൂർണമായും പാലിക്കണം. വ്യാപാരികളുടെയും, മാധ്യമ പ്രവർത്തകരുടെയും പ്രത്യേക യോഗം വിളിക്കുന്നതിനും തീരുമാനിച്ചു. അറവുശാലകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും
പൊതു ഇടങ്ങൾ, ടൗണുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ പൂച്ചെട്ടികൾ വെച്ചുപിടിപ്പിച്ചും മറ്റ് അലങ്കാര വസ്തുകൾ ഉപയോഗിച്ചും സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
പൊതു റോഡുകളിലും, പൊതുസ്ഥലത്തും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർഷന നടപടി സ്വീകരിക്കുന്നതോടൊപ്പം പ്രധാന ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ശുചിത്വ പരിപാലത്തിനും ക്യാമ്പയിനുമായി വ്യാപാര സംഘടനകൾ, സന്നദ്ധ സംഘടന പ്രവർത്തകർ, ഗ്രന്ഥശാലകൾ, ക്ലമ്പുകൾ, കുടുംബശ്രീ, വിദ്യാലയങ്ങൾ, കോളേജുകൾ എന്നിവരുടെ സഹകരണം ഉപയോഗപ്പെടുത്തും. ഇതോടൊപ്പം ഹരിത കർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും, സ്ഥാപനങ്ങളെ ശുചിത്വ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനും, പ്രവർത്തന കലണ്ടർ തയ്യാറാക്കി പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു.
ആഗസ്റ്റ് 31 ന് ക്ലസ്റ്റർ തലത്തിലും, സെപ്തംബർ 30 ന് വാർഡ് തലത്തിലും, നവംബർ 30 ന് പഞ്ചാലത്ത് തലത്തിലും ഡിസംബർ 31 ന് മണ്ഡലം തലത്തിലും സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും.
പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് മണ്ഡലം തലത്തിൽ എം വിജിൻ എം എൽ എ ചെയർമാനും, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൺവീനറും, മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, കില, ഐ വി ഒ, ബിഡിഒ തുടങ്ങിയവർ അsങ്ങിയ മണ്ഡലം മോണിറ്ററിംഗ് കമ്മിറ്റിക്കും രൂപം നൽകി. പഞ്ചായത്ത്തലത്തിൽ യോഗം ചേർന്ന് പഞ്ചായത്ത്തലത്തിലും മോണിറ്ററിംഗ് കമ്മിറ്റി രുപീകരിക്കും.
സോമശേഖരൻ ഇ.കെ (ഹരിത കേരള മിഷൻ), രത്നാകരൻ പി.വി ( കില ) എന്നിവർ പദ്ധതി വിശദീകരിച്ചു
യോഗത്തിൽ
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് പി പി ഷാജിർ, പഞ്ചായത്ത് പ്രസിണ്ടൻറുമാരായ സഹീദ് കയിക്കാരൻ (മാടായി), എം ശ്രീധരൻ (ചെറുതാഴം), പി ഗോവിന്ദൻ ( ഏഴോം), ടി സുലജ (കടന്നപ്പള്ളി - പാണപ്പുഴ), പി ശ്രീമതി ( പട്ടുവം ), എ പ്രാർത്ഥന (കുഞ്ഞിമംഗലം), ഫാരിഷ ടീച്ചർ (മാട്ടൂൽ), കെ രതി (കണ്ണപുരം), ടി നിഷ ( ചെറുകുന്ന്), ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഡി വിമല,
ജില്ലാ പഞ്ചായത്ത് അംഗം എസ് കെ ആബിദ ടീച്ചർ, കല്യാശ്ശേരി വൈസ് പ്രസിഡൻ്റ് സി.നിഷ എന്നിവർ സംസാരിച്ചു.





