Kerala
ഓൺലൈൻ ജോലി തട്ടിപ്പ്, വാട്സ്ആപ്പ് മെസേജ് വിശ്വസിച്ചു; യുവാവിന്‍റെ ലക്ഷങ്ങൾ പോയി; പാലക്കാട് സ്വദേശി പിടിയിൽ
16 Mar 20241 മിനിറ്റ് വായന
പെരുമ്പായിക്കാട് സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. യുവാവിന്റെ വാട്സ്ആപ്പിലേക്ക് മെസേജ് മെസേജ് അയച്ചാണ് തട്ടിപ്പ്. മെസേജ് ആക്സപ്റ്റ് ചെയ്ത യുവാവിനു ചെറിയ ജോലികളും തുച്ഛമായ പണവും ലഭിച്ചു. ഇതോടെ യുവാവിനു വിശ്വാസവും വന്നു.
കൂടുതൽ തുക ലഭിക്കാൻ പ്രൊസസിങ് ഫീസ് കൂടുതൽ അടക്കണമെന്നു പറഞ്ഞതിൻ പ്രകാരം യുവാവ് ആറ് ലക്ഷത്തോളം രൂപ പല തവണയായി നൽകുകയായിരുന്നു. തട്ടിപ്പാണെന്നു അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി.
പൊലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിൽ സൈബർ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ പരിശോധനയിൽ യുവാവിന്റെ നഷ്ടമായ പണം പാലക്കാട് സ്വദേശിയായ രാജേഷ് കുമാറിന്റെ അക്കൗണ്ടിൽ ചെന്നതായി കണ്ടെത്തുകയായിരുന്നു.
പിന്നാലെയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ തുടരന്വേഷണം നടക്കുന്നു.





