Technology
HomeNews

വ്യാജ വാര്‍ത്തകള്‍ തടയാൻ നോട്ട് വെരിഫൈഡ് ലേബല്‍ ; യൂട്യൂബിന് നിര്‍ദേശം നല്‍കി സര്‍ക്കാര്‍

17 Oct 20231 മിനിറ്റ് വായന
വ്യാജ വാര്‍ത്തകള്‍ തടയാൻ നോട്ട് വെരിഫൈഡ് ലേബല്‍ ; യൂട്യൂബിന് നിര്‍ദേശം നല്‍കി സര്‍ക്കാര്‍


വ്യാജ വാർത്താ ചാനലുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിനോട് സർക്കാർ ആവശ്യപ്പെട്ടു. വീഡിയോകളുടെ മുകളിൽ സ്ഥിരീകരിക്കാത്ത വാർത്തകൾ എന്നർത്ഥം വരുന്ന 'നോട്ട് വെരിഫൈഡ്' എന്ന മുന്നറിയിപ്പ് നൽകണമെന്നും സർക്കാർ നിർദേശിച്ചു.

വ്യാജ വാർത്തകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും ഇല്ലാതാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് വെള്ളിയാഴ്ച സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾക്കയച്ച കത്തിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പുറമെ ഉപഭോക്താക്കളുടെ, പ്രത്യേകിച്ചും കുട്ടികളുടെ സൈബർ സുരക്ഷ ശക്തിപ്പെടുത്താനും ഉറപ്പുവരുത്താനും എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 22 ന് മുമ്പ് ഈ വിവരങ്ങൾ നൽകാനാണ് നിർദേശം.

ഇതിന് പുറമെ പോണോഗ്രഫി, കുട്ടികളോടുള്ള ലൈംഗികാതിക്രമം എന്നിവ അടങ്ങുന്ന ഉള്ളടക്കങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാവള്യപ്പെട്ട് എക്സ്, യൂട്യൂബ്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കും മന്ത്രാലയം നോട്ടീസ് നൽകിയിട്ടുണ്ട്.

ഈ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പ്ലാറ്റ്ഫോമുകൾക്ക് നൽകിവരുന്ന നിയമപരിരക്ഷ പിൻവലിക്കുമെന്ന മുന്നറിയിപ്പും സർക്കാർ നൽകിയിട്ടുണ്ട്. അതേസമയം പോണോഗ്രഫിക് ഉള്ളടക്കങ്ങൾ നീക്കാനുള്ള നിർദേശത്തോടുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളുടെ പ്രതികരണത്തിൽ മന്ത്രാലയം തൃപ്തരല്ലെന്നും ഇതേ തുടർന്ന് കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക