Technology
വമ്പന്മാരുമായി മുട്ടാൻ ഫോൺ പേ; ഇനി 'പിൻകോഡിന്റെ' മുഖം മാറും
30 Oct 20231 മിനിറ്റ് വായന
സർക്കാർ സഹായമുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) പ്ലാറ്റ്‌ഫോമിൽ ആണ് പിൻകോഡ് അവതരിപ്പിക്കപ്പെട്ടത്. നിത്യോപയോഗ സാധനങ്ങൾ , ഫാർമ, ഫാഷൻ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവ പിൻകോഡ് വിൽക്കുന്നു. ഏകദേശം ആറ് മാസത്തിനുള്ളിൽ 1.2 ദശലക്ഷം ഉപയോക്താക്കളാണ് രജിസ്റ്റർ ചെയ്തത്. ഇതു വരെ ലഭിച്ച മൊത്തം ഓർഡറുകൾ ഏകദേശം 6 ലക്ഷമാണ്.
ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടമനുസരിച്ച് പ്രാദേശിക ഷോപ്പുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും നേരിട്ട് ബ്രൗസ് ചെയ്യാനും ഓർഡർ ചെയ്യാനും പിൻകോഡ് അവസരം നൽകുന്നു. മുംബൈയിലെ സൊസൈറ്റി സ്റ്റോറുകൾ, ഡൽഹിയിലെ ഖാൻ ചാച്ച, ചെന്നൈയിലെ അജ്ഫാൻ ഈന്തപ്പഴം, നട്‌സ്, ഹൈദരാബാദിലെ പാരഡൈസ് ബിരിയാണി തുടങ്ങിയ പ്രാദേശിക ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു.
ഓൺലൈൻ ഷോപ്പിംഗിന് ബദലായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹനത്തിനായി ആരംഭിച്ച പ്ലാറ്റ്‌ഫോമാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്. നിലവിലുള്ള ആപ്പ് അധിഷ്ഠിത ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കുള്ള ബദലാണിത്.





