Payangadi
HomeNews

പട്ടുവം യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ പി.വി.നാരായണൻ നമ്പ്യാർ നിര്യാതനായി

25 Aug 20201 മിനിറ്റ് വായന
പട്ടുവം യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ പി.വി.നാരായണൻ നമ്പ്യാർ നിര്യാതനായി


പട്ടുവം മാണുക്കരയിലെ പി.വി നാരായണന്‍ നമ്പ്യാര്‍ (82) നിര്യാതനായി. പട്ടുവം യു.പി സ്‌കുളില്‍ നിന്നും വിരമിച്ച പ്രധാന അദ്ധ്യാപകനാണ്. പട്ടുവം സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, പട്ടുവം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, പട്ടുവം കുഞ്ഞി മതിലകം-വലിയ മതിലകം ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്, പട്ടുവം കിഴക്കേപ്രം കൈപ്പാട് കമിറ്റി പ്രസിഡന്റ്, മുതുകുട ശിവക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സി.എം മീനാക്ഷി. മക്കള്‍: സതി, രാജഗോപാലന്‍ (ഗ്രഫ്, മിലിട്ടറി), ഉമാനാഥന്‍ (ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍), ജയശ്രീ. മരുമക്കള്‍: ജ്യോതി (പറശ്ശിനിക്കടവ് ഹൈസ്‌കൂള്‍), ശിവദാസന്‍ (എല്‍.ഐ.സി ഏജന്റ്, ഏഴാംമൈല്‍), സുധാകരന്‍ (ബിസിനസ്, കീഴറ), പവിത്രന്‍ (ബിസിനസ്, അരോളി). സഹോദരങ്ങള്‍: പാര്‍വ്വതിയമ്മ, ഗോവിന്ദന്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി), കാര്‍ത്ത്യായനി (കീഴറ), ദാമോദരന്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി), ഗംഗാധരന്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി), രവീന്ദ്രന്‍ (ഇന്ത്യന്‍ ആര്‍മി), കരുണാകരന്‍ (ഇന്ത്യന്‍ ആര്‍മി), രാഘവന്‍ (ഇന്ത്യന്‍ ആര്‍മി). സഞ്ചയനം വെള്ളിയാഴ്ച.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക