Information
HomeNews

മാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച

21 Mar 20231 മിനിറ്റ് വായന
മാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച

ദുബയ്: റമദാന്‍ മാസപ്പിറവി കാണാത്ത പശ്ചാത്തലത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതര്‍ അറിയിച്ചു. സൗദി, യുഎഇ, കുവൈത്ത്, ബഹറയ്ന്‍, ഖത്തര്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച നോമ്പ ആരംഭിക്കുന്നത്. ഒമാനില്‍ ബുധനാഴ്ച ശഅബാന്‍ 29 ആയതിനാല്‍ റമദാന്‍ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാല്‍ ഒമാനിലും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒപ്പമായിരിക്കും വ്രതാരംഭം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക