കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂര്‍: മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചന്തപ്പുര ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ ക്രഷര്‍, പാണപ്പുഴ പഴയ പോസ്റ്റോഫിസ്, മൂടേങ്ങ, ഏര്യം ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം പഞ്ചായത്ത്, ഉഴിച്ചി, ചേപ്പത്തോട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണന്‍ചാല്‍, സി.എച്ച്.എം, വാരം, കാമറിന്‍, ചതുരക്കിണര്‍, ഐ.എം.ടി, വലിയന്നൂര്‍, കേനന്നൂര്‍ ഹാന്‍ഡ്ലും, സൂര്യ ഒന്ന്, സൂര്യ പൈപ്പ്, നവ ഭാരത് കളരി, ഹോളി മൗണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.





