Kerala
HomeNews

ഒറ്റപ്പാലം നഗരസഭയിലെ മോഷണത്തിൽ സിപിഎം നേതാവിനെതിരെ നടപടിയെടുത്ത എസ്‌ഐക്ക് സ്ഥലം മാറ്റം..

20 Jul 20191 മിനിറ്റ് വായന
ഒറ്റപ്പാലം നഗരസഭയിലെ മോഷണത്തിൽ സിപിഎം നേതാവിനെതിരെ നടപടിയെടുത്ത എസ്‌ഐക്ക് സ്ഥലം മാറ്റം..

പാലക്കാട്: സിപിഎം നേതാവിനെതിരെ നടപടിയെടുത്ത മറ്റൊരു പോലീസുകാരന് കൂടി സ്ഥലം മാറ്റം. ഒറ്റപ്പാലം നഗരസഭയ്ക്കു നാണക്കേടായ മോഷണക്കേസില്‍ സിപിഎം കൗണ്‍സിലറെ പ്രതിചേര്‍ത്ത എസ്‌ഐക്കാണ് സ്ഥലം മാറ്റം. അന്വേഷണോദ്യോഗസ്ഥനായ വിപിന്‍ കെ വേണുഗോപാലിനെ പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തക്കാണ് സ്ഥലം മാറ്റിയത്. ശനിയാഴ്ച രാവിലെ ചുമതലയേല്‍ക്കാനാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസം നഗരസഭയിലെ മോഷണക്കേസില്‍ പ്രതിയായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി സുജാതയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് എസ് ഐയ്ക്ക് സ്ഥലംമാറ്റം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ കൗണ്‍സിലറുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പട്ട് സിപിഎമ്മിന്റെ രാഷ്ട്രീയസമ്മര്‍ദം പൊലീസിനുമേലുണ്ടായിരുന്നു.

ഒറ്റപ്പാലം എസ്‌ഐയായി വിപിന്‍ കെ വേണുഗോപാല്‍ ചുമതലയേറ്റ് ഒരു മാസത്തിനുള്ളിലാണ് സ്ഥലംമാറ്റം. കഴിഞ്ഞ ജൂണ്‍ 20-നാണ് നഗരസഭയില്‍ മോഷണം നടന്നത്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക