Information
പ്രൊഫഷണൽ ഡിപ്ലോമ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; നവംബർ 14-നകം ഫീസ് അടയ്ക്കണം
12 Nov 20231 മിനിറ്റ് വായന
അലോട്ട്മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽനിന്നും പ്രിന്റെടുത്ത ഫീ പേമെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി നവംബർ 14-നകം നിർദിഷ്ടഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം.
അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽനിന്നും നീക്കണം.
ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. മൂന്നാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം 14-നു വൈകീട്ട് അഞ്ചുവരെയാണ്. വിവരങ്ങൾക്ക്: 0471 2560362, 363, 364 എന്ന നമ്പറിൽ ബന്ധപ്പെടുക.





