Kannur
പയ്യന്നൂരിൽ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം: പ്യൂണ്‍ അറസ്റ്റില്‍..
24 Aug 20191 മിനിറ്റ് വായന

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍. വെള്ളൂര്‍ കാറമേല്‍ സ്വദേശി 47-കാരനെയാണ് പോക്‌സോ നിയമപ്രകാരം പയ്യന്നൂര്‍ എസ്.എച്ച്.ഒ പി.കെ ധനഞ്ജയ ബാബു അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂലൈയില്‍ പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. ഇയാള്‍ പലതവണ ഒന്‍പത് വയസ്സുകാരികളായ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികള്‍ ഇക്കാര്യം വീട്ടില്‍ അറിയിച്ചു. വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് കേസെടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.





