കാത്തിരിപ്പിന് അവസാനം: ഐ ഫോൺ 14 സെപ്‌തംബർ 7ന് എത്തും

പ്രതീക്ഷിക്കുന്നത് നാല് പുതിയ മോഡലുകൾ ഐ ഫോൺ 13 മോഡലുകൾക്ക് വിലക്കുറവ് പ്രതീക്ഷിച്ച് ലോകം
ഫീച്ചറുകൾ എന്തൊക്കെ: സസ്പെൻസ് തുടരുന്നു
പുതിയ ഫോണിന്റെ സവിശേഷതകൾ എന്തൊക്കെ എന്ന് തിരയുന്നതിന്റെ തിരക്കിലാണ് ലോകം. ഐ ഫോൺ 13ൽ നിന്ന് രൂപകൽപ്പനയിലും സേഫ്റ്റ് വെയറിലും ക്യാമറയിലുമുള്ള മാറ്റങ്ങളിലാണ് ആകാംക്ഷ അധികം. ഐ ഫോൺ 14 പ്രോയിൽ ഐ ഫോൺ 13ൽ നിന്ന് വ്യത്യസ്തമായി സെൽഫി ക്യാമറ പഞ്ച് ഹോൾ രീതിയിലാണെന്ന് പ്രമുഖ ടെക് വിദഗ്ധർ വെളിപ്പെടുത്തുന്നു. എന്നാൽ പ്രോ മോഡലുകളിൽ മാത്രമേ ഈ മാറ്റം ഉണ്ടാകൂ. കൂടാതെ പ്രോ മാക്സ് 6.7 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കുമെന്നും നെറ്റ് വർക്ക് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് കോൾ ചെയ്യുകയും മെസേജ് അയക്കുകയും ചെയ്യാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും ടെക് ലോകം ക്ഷമയോടെ കാത്തിരിക്കുകയാണ് പുതിയ ട്രെൻഡ് സെറ്ററിനായി.
ഐ ഫോൺ 13ന് വിലകുറയുമോ?
പുതിയ ഐ ഫോൺ അവതരിപ്പിക്കുമ്പോൾ സാധാരണയായി മുൻ തലമുറ ഫോണുകളുടെ വിലയിൽ ആപ്പിൾ കുറവുവരുത്താറുണ്ട്. ഐ ഫോൺ 13ന്റെ വിവിധ മോഡലുകളുടെ വില എത്ര കുറയുമെന്ന് കണക്കുകൂട്ടി കാത്തിരിക്കുകയാണ് ആരാധകർ. ഉയർന്നവിലയിൽ ഐ ഫോൺ 13 മോഡലുകൾ വാങ്ങാനാവാത്തവർക്ക് സുവർണാവസരമാണ് എത്തുന്നത്. ശരാശരി 10000 രൂപയ്ക്ക് മുകളിലാണ് ഓരോ മോഡലിനും വിലക്കുറവ് പ്രതീക്ഷിക്കുന്നത്.





