India
HomeNews

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം; ആറ് പ്രതികള്‍ക്ക് ജാമ്യം..

11 Dec 20191 മിനിറ്റ് വായന
ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം; ആറ് പ്രതികള്‍ക്ക് ജാമ്യം..

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് തബ്രിസ് അന്‍സാരി കൊല്ലപ്പെട്ട സംഭവത്തില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. അറസ്റ്റിലായ ആറ് പ്രതികള്‍ക്കാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു. 

ഭീംസെന്‍ മണ്ഡല്‍, ചാമു നായക്, മഹേഷ് മഹാലി, സത്യനാരായണന്‍, മദന്‍ നായക്, വിക്രം മണ്ഡല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജൂണ്‍ 25 മുതല്‍ ഇവര്‍ ജയിലിലാണ്.

എഫ്‌ഐആറില്‍ പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്ന് അഡ്വക്കേറ്റ് എ.കെ ആറില്‍ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് അഡ്വക്കറ്റ് എകെ സഹാനി കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ മുഖോപാധ്യായ് ജാമ്യം അനുവദിച്ചത്.

ജൂണ്‍ 17നാണ് അന്‍സാരി ധട്കിടിഹ് ഗ്രാമത്തില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെടുന്നത്. അന്‍സാരിയും രണ്ട് സുഹൃത്തുക്കളും മോഷണത്തിന് ശ്രമിച്ചെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ചത്. തബ്രിസ് അന്‍സാരിയെ നിര്‍ബന്ധിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി അന്‍സാരിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ജയിലില്‍ വച്ച്‌ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ 22നാണ് 22നാണ് അന്‍സാരി മരിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക