Payangadi
താവം മേൽ പാലത്തിൽ കുഴി രൂപപ്പെട്ടു..
30 Aug 20211 മിനിറ്റ് വായന

പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ പ്രധാന മേൽപ്പാലങ്ങളിലൊന്നാണ് താവം മേൽപാലം. നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ പാലത്തിന്റെ സ്ലാബുകൾക്ക് ഇടയിലുള്ള ഇരുമ്പ് പട്ട മുറിഞ്ഞതുൾപ്പെടെ നിരവധി പരാതികൾ പാലത്തെ കുറിച്ച് ഉണ്ടായിരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഏറ്റവും ഒടുവിൽ പാലത്തിൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്.
പാലത്തിന്റെ മുകൾ ഭാഗത്ത് ഒരു വശത്തോട് ചേർന്നാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.
ഈ കുഴി യാത്രക്കാർക്ക് ഭീഷണിയായി മാറുകയാണ്.അതേ സമയം മേൽപാലത്തിൽ തെരുവ് വിളക്ക് ഇല്ലാത്തതും വലിയ പരാതിയാണ് ഉയരുന്നത്.
നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മേൽപാലത്തിൽ ഈ കുഴി വലിയ ഭീഷണിയാണ്. ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





