Kannur
HomeNews

തളിപ്പറമ്പ് ;മീലാദ് റാലി നടത്തി

1 Oct 20221 മിനിറ്റ് വായന
തളിപ്പറമ്പ് ;മീലാദ് റാലി നടത്തി


തളിപ്പറമ്പ് : "തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം" എന്ന പ്രമേയവുമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംസ്ഥാനമൊട്ടുക്കും നടത്തി വരുന്ന നബിദിന കാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് സോൺ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് റാലി സമാപിച്ചു തളിപ്പറമ്പ് ബദരിയാ നഗർ അൽ മഖറിൽ നിന്നും ആരംഭിച്ച ഹൈവേയിൽ സമാപിച്ച റാലിക്ക് കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, അബ്ദുറഹ്മാൻ ബാഖവി പരിയാരം,സുഹൈൽ തങ്ങൾ മടക്കര, സയ്യിദ് ആറ്റക്കോയ തങ്ങൾ അടിപ്പാലം, പി പി അബ്ദുൽ ഹക്കീം സഅദി , പി കെ അലിക്കുഞ്ഞി ദാരിമി, അബ്ദുൽ ഗഫൂർ കാമിൽ സഖാഫി, മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ മുട്ടിൽ, ഡോ:മുഹമ്മദ് ഷാഫി അസ്ഹരി,കെ പി കമാൽ മുസ് ലിയാർ കൊയ്യം, പി കെ ഉമർ മുസ്‌ലിയാർ നരിക്കോട്,മുസ്തഫ ഹാജി പനാമ, ബി എ അലി മൊഗ്രാൽ, പി മുഹമ്മദലി മൗലവി തിരുവട്ടൂർ, മുഹമ്മദ് മുസ്ലിയാർ കാനങ്ങാട് ' കെ പി അബ്ദുൽ ജബ്ബാർ ഹാജി തളിപ്പറമ്പ്, അബ്ദുൽ ഹക്കീം സഖാഫി അരിയിൽ, അബ്ദുറഹ്മാൻ കല്ലായി, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, പി പി മുഹമ്മദ് കുഞ്ഞി മൗലവി ഓണപ്പറമ്പ്, ശംസുദ്ദീൻ സഖാഫി കൂനം, ഒ സി അഷ്കർ സഖാഫി, തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം പരിപാടി ഉദ്ഘാടനം ചെയ്തു, എസ്‌വൈഎസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ അബ്ദുൽ റഷീദ് മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തി, മൻസൂർ അൻസാരി സ്വാഗതവും ഒ സി അഷ്കർ സഖാഫി നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക