Information
കണ്ണൂരിൽ യുവതിക്ക് നേരെ ആസിഡാക്രമണം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
13 Mar 20231 മിനിറ്റ് വായന

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡാക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി ഷാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയായ അഷ്‌കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം.
കൈയ്യിൽ കരുതിയിരുന്ന ആസിഡ് ഇയാൾ യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. യുവതിയെ ആക്രമിക്കാനുള്ള ശ്രമം മറ്റൊരാൾ തടഞ്ഞതിന്റെ ഭാഗമായി യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റില്ല.
യുവതിയുടെ ഒപ്പമുണ്ടായിരുന്നയാൾക്കും സംഭവത്തിൽ പൊള്ളലേറ്റു. ഇരുവരെയും തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.





