Payangadi
HomeNews

രാമപുരം പാലത്തിൽ അപകടകരമാകുംവിധമുള്ള ഇരുമ്പുതൂൺ മാറ്റി....

23 Nov 20181 മിനിറ്റ് വായന
രാമപുരം പാലത്തിൽ അപകടകരമാകുംവിധമുള്ള ഇരുമ്പുതൂൺ മാറ്റി....

പഴയങ്ങാടി: കെ.എസ്.ടി.പി. റോഡിൽ പണിത രാമപുരം പുഴയ്ക്കുകുറുകെയുള്ള പുതിയ പാലത്തിന്റെ നിർമാണവേളയിൽ സ്ഥാപിച്ച ഇരുമ്പുതൂണുകൾ മാറ്റി...

കെ.എസ്.ടി.പി. റോഡും രാമപുരം പാലവും ശനിയാഴ്ച മന്ത്രി ജി.സുധാകരൻ ഉദ്ഘാടനംചെയ്യും. പുതിയ പാലം പണിപൂർത്തിയാക്കുകയും പഴയ പാലത്തിന്റെ അനുബന്ധ റോഡ് നന്നാക്കുകയുംചെയ്തതോടെ ഇവിടെ ഗതാഗതക്കുരുക്കിന് പരിഹാരമായി...
എന്നാൽ, പാലം നിർമാണവേളയിൽ സ്ഥാപിച്ച ഇരുമ്പുതൂണുകൾ അങ്ങനെതന്നെ നിൽക്കുന്നത് അപകടാവസ്ഥയായിരുന്നു..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക