Kerala
HomeNews

കാലടി സംസ്‌കൃത സർവകലാശാലക്ക് സമീപത്ത് നിന്നും വൻ നിരോധിത പുകയില ഉൽപന്ന വേട്ട

31 Jan 20191 മിനിറ്റ് വായന
കാലടി സംസ്‌കൃത സർവകലാശാലക്ക് സമീപത്ത് നിന്നും വൻ നിരോധിത പുകയില ഉൽപന്ന വേട്ട

 6000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. അസം സ്വദേശികളായ ജുൽഫുക്കർ അലി, ഇസ്‌റാഫിൻ അലി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എറണാകുളം കാലടി സംസ്‌കൃത സർവകലാശാലക്ക് സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്.  

വിദ്യാർത്ഥികൾക്കിടയില്‍ വില്‍പ്പന നടത്താനെത്തിച്ചതാണ് പുകയില ഉല്‍പ്പന്നങ്ങളെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വൈകാതെ കോടതിയില്‍ ഹാജരാക്കും. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക