കാത്തിരിപ്പിന് വിരാമം; ഐഫോൺ 12 പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് ആപ്പിൾ

ഐഫോൺ 12ന്റെ പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ച് ആപ്പിൾ . ഒക്ടോബർ 13നായിരിക്കും ആപ്പിൾ പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കുക.ഹായ് സ്പീഡ് എന്ന ടാഗ്ലൈനോടെയാണ് ഇവൻറിെൻറ ക്ഷണക്കത്ത് ആപ്പിൾ പുറത്തിറക്കിയത്.
നാല് ഐഫോൺ മോഡലുകൾ ആപ്പിൾ ഒക്ടോബർ 13ന് പുറത്തിറക്കുമെന്നാണ് സൂചന. 5.4 ഇഞ്ച് വലിപ്പത്തിൽ ഐഫോൺ 12, 6.1 ഇഞ്ചിെൻറ ഐഫോൺ 12 മാക്സ്, 6.1 ഇഞ്ചിെൻറ ഐഫോൺ 12 പ്രോ, 6.7 ഇഞ്ചിെൻറ ഐഫോൺ 12 പ്രോ മാക്സ് എന്നിവയാണ് മോഡലുകൾ. ആപ്പിളിെൻറ ഏറ്റവും പുതിയ ചിപ്സെറ്റ് എ14 ബയോനിക്കായിരിക്കും കരുത്ത് പകരുക. കാമറയിൽ മാത്രമായിരിക്കും ഫോണുകൾ തമ്മിൽ പ്രധാനമായും വ്യത്യാസമുണ്ടാവുക.
12 പ്രോ, 12 പ്രോ മാക്സ് എന്നീ ഫോണുകൾക്ക് മൂന്ന് കാമറകളും മറ്റ് രണ്ട് മോഡലുകൾക്ക് ഇരട്ട പിൻകാമറകളുമാണ് ഉണ്ടാവുക. ലിഡാർ സ്കാനർ പ്രോ, പ്രോ മാക്സ് ഫോണുകളിലുണ്ടാവും. നാല് ഫോണുകൾക്കും ഒ.എൽ.ഇ.ഡി ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. 5ജി കണക്ടിവിറ്റി ആദ്യമായി ഐഫോണുകളിൽ ആപ്പിൾ അവതരിപ്പിച്ചേക്കും.





