Technology
ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം.
29 Sept 20201 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വർക്ക് ഫ്രംഹോം, ഓണ്ലൈന് ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തിവരുന്ന ഗൂഗിള് മീറ്റ് ഉപയോഗിക്കുന്നതില് നിയന്ത്രണവുമായി കമ്പനി. സെപ്റ്റംബർ30 മുതല് 60 മിനുട്ടുവരെ മാത്രമെ പരമവധി സൗജന്യമായി ഉപോയിഗിക്കാൻ കഴിയൂ. പണം നല്കി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള് ആവശ്യപ്പെടുന്നത്. ഇത്തരത്തില് മാറുന്നവർക്ക് കൂടുതല് സൗകര്യങ്ങളും ഗൂഗിള് വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേര്ക്ക് ഗൂഗിള് മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ ഡൗമൈന് ഉപയോഗിച്ച് 10,000ലേറെപ്പേര്ക്ക് ലൈവ് സ്ട്രീമിങ്, റെക്കോഡ് ചെയ്ത് ഗുഗിള് ഡ്രൈവില് സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് വേര്ഷനിലുണ്ട്. സേവനത്തിനായി ഒരാൾക്ക് ഒരുമാസത്തേയ്ക്ക് 1,800 രൂപ(25 ഡോളര്)യാണ് നിരക്ക്. ഈവർഷം തുടക്കത്തില് പരിധിയില്ലാത്ത സൗജന്യ ഉപയോഗമാണ് ഗൂഗിള് വാഗ്ദാനം ചെയ്യുന്നത്.





