Payangadi
HomeNews

മാടായി പാറയിലെ കെ-റെയില്‍ സര്‍വേകല്ല് പിഴുത സംഭവം:ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു

8 Jan 20221 മിനിറ്റ് വായന
മാടായി പാറയിലെ കെ-റെയില്‍ സര്‍വേകല്ല് പിഴുത സംഭവം:ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു

മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വ്യക്തിക്കെതിരെ പൊലീസ് കേസ്. പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച യൂത്ത് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്.

പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. 'പണി തുടങ്ങി' എന്ന തലക്കെട്ടോടെയാണ് കെ-റെയിൽ സർവേ കല്ലിന്റെ ഫോട്ടോ രാഹുൽ തന്റെ ഫേസ്ബുക്ക് ടൈംലൈനിൽ പങ്കുവച്ചത്. രാഹുൽ കലാപാഹ്വാനം നടത്തിയെന്നാണ് പരാതി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക